Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോര്‍മുസ് അടച്ചാല്‍ പെട്രോള്‍ വില 240 ഡോളറാവും

Iran
തെഹ്‌റാന്‍: ലോകത്തെ എണ്ണവ്യാപാരത്തിന്റെ മൂന്നിലൊരു ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചുപൂട്ടിയാല്‍ പെട്രോള്‍ വില ബാരലിന് 240 ഡോളറായി ഉയരുമെന്ന് പഠനം. ഇപ്പോഴുള്ളതിന്റെ ഇരട്ടി വിലയാണിത്. ഇതോടെ ആഗോള സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ 25 ശതമാനത്തിന്റെയെങ്കിലും താഴ്ചയുണ്ടാവും.

അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎച്ച്എസ് ഗ്ലോബല്‍ എന്ന കണ്‍സള്‍ട്ടന്‍സിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇറാന്റെ പരമാധികാരത്തിലുള്ള ഈ ജലപാത ഇറാന്‍ അടച്ചിടുകയും ഇവിടെ മൈനുകള്‍ പാകുകയും ചെയ്താല്‍ അവ കണ്ടെത്തി നശിപ്പിക്കാന്‍ അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും ചുരുങ്ങിയത് മൂന്നുമാസമെങ്കിലും സമയം വേണ്ടി വരും.

കടലിടുക്ക് അടച്ചുപൂട്ടുന്ന സാഹചര്യം വന്നാല്‍ പെട്രോള്‍ വില കുറച്ചുകാലത്തേക്കെങ്കിലും ബാരലിന് 240 ഡോളറിനു മുകളിലായിരിക്കും. പുതിയ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാം ക്വാര്‍ട്ടറോടെ പെട്രോള്‍ വില ബാരലിന് 160 ഡോളറിലെത്താനുള്ള സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി.

ആണവ പരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനെതിരേ കടുത്ത ഉപരോധനടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടാന്‍ തീരുമാനിച്ചാല്‍ അത് ആഗോളപ്രതിസന്ധിയിലേക്കാണ് കാര്യങ്ങള്‍ നീക്കുക. ഹോര്‍മൂസിലൂടെ ഒരൊറ്റ ദിവസം മാത്രം 150 മുതല്‍ 170 ലക്ഷം വരെ ബാരല്‍ എണ്ണയാണ് കടന്നു പോകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+