കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിലെ അഴിമതി, ആന്റണിയും കുടുങ്ങുമോ?

Google Oneindia Malayalam News

A K Antony
ദില്ലി: സൈന്യത്തിനുവേണ്ടി 600ഓളം വാഹനങ്ങള്‍ വാങ്ങുന്നതിന് 14 കോടി കൈക്കുലിയായി ഓഫര്‍ ചെയ്തുവെന്ന വെളിപ്പെടുത്തല്‍ കേന്ദ്രപ്രതിരോധ മന്ത്രി എകെ ആന്റണിയെയും വെട്ടിലാക്കും.

ഡിഫന്‍സ് ഇന്റലിജന്റ്‌സ് ഏജന്‍സി മുന്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ തേജീന്ദര്‍ സിങാണ് കരസേനാ മേധാവിക്ക് കൈക്കൂലി വാഗ്ദാനം നല്‍കിയതെന്ന് ചില പ്രതിരോധവിദഗ്ധരുടെ ബ്ലോഗുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്ന ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഒരു പത്രക്കുറിപ്പും പുറത്തിറങ്ങിയിട്ടുണ്ട്. രാഷ്ട്രീയക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൈനിക മേധാവിയായിരുന്നു തേജീന്ദര്‍ സിങ്.

കൈക്കൂലി നല്‍കാന്‍ ശ്രമിച്ചതിനെ കുറിച്ച് പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് വികെ സിങ് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇത്രയും ഗുരുതരമായ ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടും ആന്റണിയെ പോലെ കറകളഞ്ഞ രാഷ്ട്രീയപാരമ്പര്യം അവകാശപ്പെടുന്ന ഒരാള്‍ എന്തുകൊണ്ട് മൗനം പാലിച്ചു? തീര്‍ച്ചയായും വിവാദം കത്തിപടരുകയാണെങ്കില്‍ ആന്റണിക്ക് ഇതിന് ഉത്തരം പറഞ്ഞേ മതിയാവൂ.

കൂടാതെ പ്രായം സംബന്ധിച്ച് സര്‍ക്കാറുമായി കൊമ്പുകോര്‍ക്കേണ്ടി വന്നതിന്റെ പിറകില്‍ കളിച്ച ആളെ കുറിച്ചുള്ള വിവരങ്ങളും ഉടന്‍ പുറത്തുവിടുമെന്ന് സിങ് പ്രഖ്യാപിച്ചിട്ടുണ്ട്. വിരമിക്കാന്‍ രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ വിവാദമാകുമെന്നുറപ്പുള്ള ഇത്തരം പ്രസ്താവനങ്ങളുമായി സിങ് മുന്നോട്ടുവന്നതിന്റെ യുക്തി ഇപ്പോഴും വ്യക്തമായിട്ടില്ല.

നേരത്തെ നടന്ന പല ഇടപാടുകളെ കുറിച്ചും വാങ്ങിയ വാഹനങ്ങളെയും ഉപകരണങ്ങളെയും കുറിച്ചും സംശയം പ്രകടിപ്പിച്ചതാണ് തന്നെ പലരുടെയും ശത്രുവാക്കിയതെന്ന് സിങ് തുറന്നടിച്ചിരുന്നു.

English summary
Army bribe issue: Defence Minister A K Antony will also be trapped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X