കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈന്യത്തിലെ അഴിമതി; അന്വേഷണത്തിന് ഉത്തരവ്

Google Oneindia Malayalam News

CBI
ദില്ലി: കൈക്കൂലിയായി 14 കോടി രൂപ ഓഫര്‍ ചെയ്തതായുള്ള കരസേനാ മേധാവി വികെ സിങിന്റെ ആരോപണത്തെ കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ പ്രതിരോധമന്ത്രി എകെ ആന്റണി ഉത്തരവിട്ടു.

സൈന്യത്തിനുവേണ്ടി 600ഓളം വാഹനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പിടുന്നതിന് കമ്പനികളുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ കൈക്കൂലി ഓഫര്‍ ചെയ്തുവെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് കരസേനാ മേധാവി വ്യക്തമാക്കിയത്.

കരസേനാ മേധാവിയെ കാണാനും ഇത്തരത്തില്‍ കൈക്കൂലി ഓഫര്‍ ചെയ്യാനും അയാള്‍ക്ക് സാധിച്ചു-രാഷ്ട്രീയക്കാരുമായി ഏജന്റിനുള്ള അടുത്ത ബന്ധത്തെ കുറിച്ചും ആര്‍മി ജനറല്‍ സൂചന നല്‍കിയിരുന്നു.

അഴിമതിക്കാര്‍ സൈന്യത്തില്‍ പിടിമുറുക്കിയതായി പ്രതിരോധമന്ത്രി എകെ ആന്റണിയെ അറിയിച്ചിരുന്നതായും വികെ സിങ് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
Defence Minister AK Antony on Monday ordered a Central Bureau of Investigation (CBI) probe into Army Chief Gen VK Singh’s allegations that he had been offered a bribe of Rs 14 crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X