കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം മന്ത്രി ലീഗിനുള്ളില്‍ അതൃപ്തി പുകയുന്നു

  • By Ajith Babu
Google Oneindia Malayalam News

Kujalikutty
മലപ്പുറം: അഞ്ചാം മന്ത്രിസ്ഥാനം ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് അങ്ങാടിപ്പുറം പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം കാരാത്തോട്ടെ വസതിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.

ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു പാര്‍ട്ടി കൊടിയേന്തിയുള്ള പ്രതിഷേധം. മഞ്ഞളാംകുഴി അലിയുടെ പഴയ തട്ടകമായ മങ്കട മണ്ഡലത്തിലാണ് അങ്ങാടിപ്പുറം പഞ്ചായത്ത്.
അലിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം വൈകുന്നതിലുള്ള പ്രതിഷേധം കുഞ്ഞാലിക്കുട്ടിയെ കണ്ട് അറിയിക്കാനാണ് 25 പ്രവര്‍ത്തകരടങ്ങിയ സംഘം എത്തിയത്. മന്ത്രിയില്ലെന്നറിഞ്ഞ ഇവര്‍ വീടിന് മുന്നില്‍ 15 മിനിറ്റ് മുദ്രാവാക്യം മുഴക്കി തിരിച്ചുപോവുകയായിരുന്നു.

ഈ മാസം 28നകം അലിക്കു മന്ത്രി സ്ഥാനം ലഭിക്കണമെന്നും അല്ലാത്തപക്ഷം മുസ്‌ലിംലീഗിന്റെ നാലു മന്ത്രിമാരെ വഴിതടയുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. പ്രതിഷേധവുമായി എത്തിയവരില്‍ ഏറെപ്പേരും അങ്ങാടിപ്പുറം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മണ്ണാറമ്പില്‍ നിന്നുള്ളവരായിരുന്നു.

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ അഞ്ചാം മന്ത്രിയെ പ്രഖ്യാപിച്ചിട്ടും, അതു പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത മുസ്‌ലിംലീഗ് മന്ത്രിമാര്‍ക്കു തുടരാന്‍ അര്‍ഹതയില്ലെന്നും അവര്‍ രാജിവച്ച് ഇറങ്ങിപ്പോകണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കൂട്ടിലങ്ങാടിയില്‍ ലീഗ് നേതൃത്വത്തിനെതിരെ ഫ്‌ളക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
പാര്‍ട്ടി ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രതിഷേധമാണ് കുഞ്ഞാലിക്കുട്ടിയുടെ വീടിന് മുന്നില്‍ ഞായറാഴ്ച വൈകുന്നേരം നടന്നത്.

എന്നാല്‍, പ്രവര്‍ത്തകരുടെ പ്രകടനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അഞ്ചാം മന്ത്രി വിഷയത്തില്‍ പ്രവര്‍ത്തകരുടെ വികാരപ്രകടനം മാത്രമാണു നടന്നതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X