വധു മുങ്ങി; വരന്‍ വേറെ പെണ്ണൊപ്പിച്ചു

പരസ്പരം ഇഷ്ടപ്പെട്ട് ആഴ്ചകള്‍ക്ക് മുമ്പ് ഉറപ്പിച്ചതായിരുന്നു വിവാഹം. നിശ്ചയത്തോടനുബന്ധിച്ച് സ്വര്‍ണാഭരണങ്ങളും കൈമാറിയിരുന്നു. വിവാഹത്തിന് മുന്നോടിയായി ആഭരണങ്ങളും വസ്ത്രവുമെടുത്തു.രണ്ട് വീട്ടുകാരും നൂറുകണക്കിനാളുകളെ ക്ഷണിച്ച് പന്തലും ഒരുക്കിയിരുന്നു.
വിവാഹത്തലേന്ന് നടന്ന സല്‍ക്കാരത്തില്‍ സജീവമായ പങ്കെടുത്ത വധു ഞായറാഴ്ച പുലര്‍ച്ചെയാണ് മുങ്ങിയത്. അന്വേഷണത്തിനൊടുവില്‍ കാമുകനൊപ്പം സ്ഥലം വിട്ടതാണെന്ന കാര്യം വ്യക്തമായി. തുടര്‍ന്ന് നഷ്ടപരിഹാരം നല്‍കാമെന്ന് വധുവിന്റെ വീട്ടുകാര്‍ സമ്മതിച്ചതോടെ പ്രശ്‌നം ഒത്തുതീര്‍പ്പായി.
ഇതേസമയം നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഉദ്ദേശത്തോടെ വരന്റെ കൂട്ടര്‍ മറ്റൊരു യുവതിയ്ക്കായി കൊണ്ടുപിടിച്ച അന്വേഷണം ആരംഭിച്ചിരുന്നു. മുങ്ങിയ വധുവിന്റെ വീടിന് സമീപത്തു നിന്ന് തന്നെ മറ്റൊരു യുവതിയെ കണ്ടെത്തി ബന്ധുക്കള്‍ കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു.
വിവാഹവസ്ത്രമായി നേരത്തെ തയ്പ്പിച്ചിരുന്ന വസ്ത്രങ്ങണിഞ്ഞാണ് വധു പന്തലിലെത്തിയത്. അങ്ങനെ 12.30ന് തന്നെ വിവാഹവും മംഗളമായി നടന്നു.












Click it and Unblock the Notifications