ജോസ് പ്രകാശിന് കലാകേരളം വിട നല്‍കി

ആലുവയിലെ വസതിയില്‍ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ ഒമ്പതരയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വച്ചു. ജര്‍മ്മനിയിലുള്ള മകള്‍ എത്തിച്ചേരാന്‍ വൈകിയതിനാല്‍ തീരുമാനിച്ചതിലും ഏറെ വൈകിയാണ് പൊതുദര്‍ശനത്തിനു കൊണ്ടുവന്നത്. തുടര്‍ന്ന് 11.30ഓടെ വിലാപയാത്രയായി കത്തീഡ്രലില്‍ കൊണ്ടുവന്നു. സംസ്‌കാര ശുശ്രൂകള്‍ക്ക് എറണാകുളംഅങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത് നേതൃത്വം നല്‍കി.
സാംസ്‌കാരിക സാമൂഹ്യ കലാ രംഗങ്ങളിലെ ആയിരക്കണക്കിനാളുകള്‍ വെള്ളിത്തിരയിലെ അനശ്വരനായ പ്രതിനായകന് അന്ത്യാഞ്ജലി അര്‍പ്പിയ്ക്കാന്‍ എത്തിയിരുന്നു. സര്‍ക്കാരിനെ പ്രതിനിധീകരിച്ചു മന്ത്രിമാരായ കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, വി.കെ. ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.












Click it and Unblock the Notifications