കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലബാര്‍സിമന്റ്‌സ്:സര്‍ക്കാര്‍ നടപടിക്ക് സ്‌റ്റേ

  • By Shabnam Aarif
Google Oneindia Malayalam News

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസിലെ സര്‍ക്കാര്‍ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേ. പ്രതിസ്ഥാനത്തുള്ള മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി ഉള്‍പ്പെടെ മൂന്ന് പേരെ കേസില്‍ നിന്നും ഒഴിവാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടിയാണ് കോടതി സ്‌റ്റേ ചെയ്തിരിക്കുന്നത്.

ആന്റി പ്രൊട്ടെക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിന്‍മേല്‍ ജസ്റ്റിസ് എന്‍കെ ബാലകൃഷ്ണന്‍ ആണ് സര്‍ക്കാര്‍ ഉത്തരവിന്‍മേല്‍ സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.

ജോണ്‍ മത്തായിക്കൊപ്പം ബോര്‍ഡ് ആംഗങ്ങളായിരുന്ന കൃഷ്ണകുമാര്‍, പത്മനാഭന്‍ നായര്‍ എന്നിവരെ കുറ്റവിമുക്തരാക്കിയാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നത്.

ഇതിനെതിരെ കോടതിയെ സമീപിച്ച ഐസക് വര്‍ഗീസിന് അനുകൂലമായ വിധിയാണിപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഈ കോടതി നടപടി സര്‍ക്കാറിന് തിരിച്ചടിയായി. നിരപരാധികളായതിനാലാണ് ഉദ്യോഗസ്ഥരെ കേസില്‍ നിന്നും ഒഴിവാക്കിയത് എന്ന് നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

English summary
The High Court Has ordered a stay for the state Government order to disclude three persons including Ex Chief Secretary John Mathayi from the Malabar Ciments bribe case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X