കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ അത്യഗാധതയില്‍ കാമറൂണിന് സ്തുതി

  • By Ajith Babu
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഭൂമിയുടെ അത്യഗാധതയിലേക്ക് ഒറ്റയ്ക്കു യാത്ര ചെയ്ത ആദ്യമനുഷ്യനെന്ന ബഹുമതി ഹോളിവുഡ് മാന്ത്രികന്‍ ജെയിംസ് കാമറൂണിന് സ്വന്തം.

ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം, കരയില്‍ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന എവറസ്റ്റിനെപ്പോലും മുക്കുന്ന മരിയാന ട്രഞ്ചിലെ ചലഞ്ചര്‍ ഡീപ്പിലേക്കാണ് കാമറൂണ്‍ സാഹസികയാത്ര നടത്തിയത്. ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ സിനിമകള്‍കൊണ്ട് ലോകത്തെ വിസ്മയിപ്പിച്ച കാമറൂണിനെ തന്നെ വിസ്മയിപ്പിച്ച യാത്രയായും ഇതുമാറി.

പസഫിക് ദ്വീപായ ഗ്വാമിലെ മരിയാന ട്രഞ്ചില്‍ സമുദ്രോപരിതലത്തില്‍ നിന്ന് 35,800 അടി(10.09 കിലോമീററ്റര്‍) ഭൂമിയുടെ താഴേക്ക് പോയാണ് ജെയിംസ് കാമറൂണ്‍ ഒരിയ്ക്കല്‍ കൂടി ലോകത്തെ വിസ്മയിപ്പിച്ചത്.

കടലിനടയിലെ കഥ പറയുന്ന കാമറൂണിന്റെ തന്നെ സിനിമയായ എബിയസ്സിനെ അനുസ്മരിപ്പിയ്ക്കുന്നതായിരുന്നു ഈ സാഹസികയാത്രയും. ചലഞ്ചര്‍ ഡീപ്പ് മനുഷ്യന് അപരിചിതമായ ലോകമാണെന്ന് യാത്ര പൂര്‍ത്തിയാക്കിയശേഷം കാമറൂണ്‍ പറഞ്ഞു.

ഡീപ്‌സീ ചലഞ്ചര്‍ എന്ന പേരില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത മുങ്ങിക്കപ്പലിലായിരുന്നു സാഹസിക യാത്ര. ചലഞ്ചര്‍ ഡീപ്പിലെത്തിയപ്പോള്‍ തന്നെ അക്കാര്യം കാമറൂണ്‍ ട്വീറ്റ് ചെയ്തു. സമുദ്രാടിത്തട്ടില്‍ നിന്ന് ശാസ്ത്രലോകത്തിന് പഠിക്കാനായി ഒരുകൂട്ടം കാര്യങ്ങളും കൊണ്ടാണ് അദ്ദേഹം തിരിച്ചു പോന്നത്.

70 മിനിട്ട് യാത്രയ്ക്കുശേഷം അദ്ദേഹം സമുദ്രോപരിതലത്തിലെത്തി. സ്വിസ് എഞ്ചിനീയറായ ജാക്വസ് പിക്കാര്‍ഡും യുഎസ് നേവി ക്യാപ്റ്റനായ ഡോണ്‍ വാല്‍ഷുമാണ് കാമറൂണിന് മുമ്പ് സംയുക്തമായി അവിടെയെത്തിയ രണ്ടുപേര്‍. 1960നുശേഷം ആദ്യമായാണ് ഒരാള്‍ ചലഞ്ചര്‍ ഡീപ്പിലെത്തുന്നത്. തന്റെ യാത്ര ഒരു ഡോക്യമെന്ററിയായി ചിത്രീകരിക്കാനും കാമറൂണിന് പദ്ധതിയുണ്ട്.

English summary
James Cameron, the filmmaker whose credits include "Avatar" and "Titanic," plunged on Sunday in a minisubmarine of his own design to the bottom of the planet’s deepest recess, sinking through the dark waters of the western Pacific to a depth of nearly seven miles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X