വ.കൊറിയക്ക് ഒബാമയുടെ പരസ്യ വെല്ലുവിളി

ആണവായുധം ഇല്ലാത്ത ലോകത്തെ കുറിച്ചുള്ള തന്റെ സ്വപ്‌നത്തെ കുറിച്ചു പറഞ്ഞ ഒബാമ അമേരിക്കയ്ക്ക് ആവശ്യത്തില്‍ കൂടുതല്‍ ആണവായുധങ്ങള്‍ ഉണ്ടെന്നു തുറന്നു പ്രഖ്യാപിച്ചു. അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും സുരക്ഷിതത്വത്തെ ബാധിക്കാത്ത വിധം ആയുധ ശേഖരം കുറയ്ക്കാന്‍ അമേരിക്ക തയ്യാറാണ് എന്നും അദ്ദേഹം അറിയിച്ചു.
ദക്ഷിണ കൊറിയയിലെ ഹാന്‍കുക് സര്‍വ്വകലാശാലയില്‍ സംസാരിക്കുകയായിരുന്നു ഒബാമ. ആണവായുധം ഉപയോഗിച്ച ഏക രാഷ്ട്രത്തിന്റെ പ്രസിഡന്റ് എന്ന നിലയില്‍ ആണവായുധം കുറയ്ക്കുക എന്ന തന്റെ ആഗ്രഹത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു.












Click it and Unblock the Notifications