വിപണി നേട്ടത്തില്‍

നികുതി വെട്ടിക്കുന്നത് കണ്ടെത്താന്‍ വേണ്ടി ഏപ്രിലിലോടെ നടപ്പാക്കുമെന്ന് കരുതുന്ന നിയമങ്ങളുടെ പരിധിയില്‍ പാര്‍ട്ടിസിപ്പേറ്ററി നോട്ടുകള്‍ ഉള്‍പ്പെടുത്തില്ലെന്ന് ധനകാര്യസ്ഥാപനങ്ങളെ ഉദ്ധരിച്ചുകൊണ്ട് ടെലിവിഷന്‍ ചാനലുകളാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. സെന്‍സെക്‌സ് 204.58 പോയിന്റുയര്‍ന്ന് 17527.36ലും നിഫ്റ്റി 58.90 വര്‍ധിച്ച് 5243.15ലും ക്ലോസ് ചെയ്തു.
ശ്രീ സിമന്റ്, ജിഎംആര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഗ്ലാക്‌സോ, സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ഡിഎല്‍എഫ് ലിമിറ്റഡ് കമ്പനികള്‍ നാലുശതമാനത്തിലേറെ നേട്ടമുണ്ടാക്കി.മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം കമ്പനികള്‍ ചൊവ്വാഴ്ചയും നഷ്ടക്കാരുടെ പട്ടികയില്‍ മുന്നിലെത്തി. സ്വര്‍ണ പണയ വായ്പ്പക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ റിസര്‍വ് ബാങ്കിന്റെ നടപടി ഇരുകമ്പനികള്‍ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയത്. വോക്കാര്‍ഡ്, ഗീതാഞ്ജലി ജെംസ്, ഇന്ത്യാ ബുള്‍സ് ഫിന്‍സര്‍വീസ് ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നില്ല.


Click it and Unblock the Notifications