ഗോവയില്‍ പെട്രോളിന് 11 രൂപ കുറച്ചു

മാര്‍ച്ച് 3ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു പെട്രോളിന്റെ വില കുറയ്ക്കുമെന്നത്. 0.1 ശതമാനം മാത്രം മൂല്യവര്‍ധിത നികുതി (വാറ്റ്)ചുമത്തിയാണു സര്‍ക്കാര്‍ പെട്രോള്‍ വില കുറച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 14 ലക്ഷത്തോളം ജനങ്ങള്‍ക്ക് ആശ്വസപ്രദമാണു തീരുമാനമെന്നു മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ പറഞ്ഞു. യാത്രാക്കൂലി, വിലക്കയറ്റം തുടങ്ങി എല്ലാ മേഖലയിലും ഇതു ജനങ്ങള്‍ക്ക് ഉപകാരപ്രദമാകും.
മാത്രമല്ല വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. 2011ല്‍ മാത്രം 5.33 ലക്ഷം ഇരുചക്ര വാഹനങ്ങള്‍ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ 3 ലക്ഷം വീട്ടമ്മമാര്‍ക്ക് 1000 രൂപയുടെ പ്രതിമാസആനുകൂല്യവും പ്രഖ്യാപിച്ചിട്ടുണ്ട്. വിധവകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും നല്‍കിയിരുന്ന പ്രതിമാസആനുകൂല്യവും വര്‍ധിപ്പിച്ചു. സംസ്ഥാനത്തെ ജനകീയ നേതാവായ മനോഹര്‍ പരീകര്‍ മൂന്നാം തവണയാണു മുഖ്യമന്ത്രിയാകുന്നത്.












Click it and Unblock the Notifications