പരാതി എഴുതി തന്നില്ലെന്ന് ആന്റണി

ഒരു പതിവ് യോഗത്തില്‍ വെച്ചാണ് ജനറല്‍ വികെ സിങ് ഇത്തരമൊരു പരാതി ഉന്നയിച്ചത്. ഉടന്‍ തന്നെ വേണ്ട നടപടിയെടുക്കാന്‍ അദ്ദേഹത്തിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. പക്ഷേ, നടപടിയുമായി മുന്നോട്ടുപോകാന്‍ ആഗ്രഹമില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
സൈന്യത്തെ ആധുനികവത്കരിക്കുന്നതിനു വേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ മറവില്‍ ആരെങ്കിലും അഴിമതി നടത്തുകയാണെങ്കില്‍ ഏതറ്റം വരെ പോയും ആ കരാറുകള്‍ റദ്ദാക്കുക തന്നെ ചെയ്യും. സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഏതെങ്കിലും ഇടപാടില്‍ അസ്വാഭാവികതയുണ്ടെന്ന് വ്യക്തമായാല്‍ മുഖം നോക്കാതെ നടപടിയെടുക്കും.












Click it and Unblock the Notifications