നെയ്യാറ്റിന്‍കര: സിപിഎം പുതുമുഖത്തെ ഇറക്കും?

ഇപ്പോള്‍ മണ്ഡലത്തിലുടലെടുത്തിരിക്കുന്ന പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതാവും ഗുണം ചെയ്യുക എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.
മണ്ഡലത്തില്‍ ജാതിധ്രുവീകരണം ഉണ്ടാക്കാത്ത വിധത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.
മുന്‍ എംഎല്‍എല്‍എ അഡ്വ. എസ്ആര്‍ തങ്കരാജിന്റെ മകന്‍ അഡ്വ. ആര്‍ടി പ്രദീപ്, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ ആര്‍വി വിജയബോസ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലോറന്‍സ് എന്നിവരുടെ പേരുകളാണ് സിപിഎം പരിഗണിക്കുന്നതെന്ന് അറിയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന












Click it and Unblock the Notifications