കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെയ്യാറ്റിന്‍കര: സിപിഎം പുതുമുഖത്തെ ഇറക്കും?

  • By Nisha Bose
Google Oneindia Malayalam News

CPM
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ സിപിഎം പുതുമുഖത്തെ രംഗത്തിറക്കാന്‍ സാധ്യത. ആര്‍ സെല്‍വരാജ് യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് ഇടതുമുന്നണി കരുതുന്നത്. അതുകൊണ്ടു തന്നെ ശെല്‍വരാജിന്റെ പടയോട്ടത്തെ തടയുക എന്ന ലക്ഷ്യത്തിലൂന്നിയാണ് ഇടതുപാളയം തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത്‌.

ഇപ്പോള്‍ മണ്ഡലത്തിലുടലെടുത്തിരിക്കുന്ന പ്രത്യേക രാഷ്ട്രീയ കാലാവസ്ഥയില്‍ പൊതുസമ്മതനായ ഒരു സ്ഥാനാര്‍ഥിയെ രംഗത്തിറക്കുന്നതാവും ഗുണം ചെയ്യുക എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

മണ്ഡലത്തില്‍ ജാതിധ്രുവീകരണം ഉണ്ടാക്കാത്ത വിധത്തിലുള്ള സ്ഥാനാര്‍ഥി നിര്‍ണ്ണയം വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും അതിന് സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

മുന്‍ എംഎല്‍എല്‍എ അഡ്വ. എസ്ആര്‍ തങ്കരാജിന്റെ മകന്‍ അഡ്വ. ആര്‍ടി പ്രദീപ്, നഗരസഭാ മുന്‍ വൈസ് ചെയര്‍മാന്‍ ആര്‍വി വിജയബോസ്, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ലോറന്‍സ് എന്നിവരുടെ പേരുകളാണ് സിപിഎം പരിഗണിക്കുന്നതെന്ന് അറിയുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന

English summary
The reports about the possibility of R Selvaraj as the UDF candidate in Neyyatinkara has ignited resentment in the Congress with a section objecting to the reception being accorded to newcomers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X