കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ നിലപാടുകള്‍ രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കണമെന്ന വിഎസിന്റെ ഹര്‍ജി പരിഗണിക്കവേയാണ് ര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കേസില്‍ വിഎസ് പരാതിക്കാരനോ സാക്ഷിയോ അല്ല. ഐസ്‌ക്രീം കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊതു രേഖയല്ലാത്തതു കൊണ്ടു തന്നെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിഎസിന് നല്‍കാനാവില്ലെന്നും അഡ്വേക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.
The petition filed by Opposition leader V. S. Achuthanandan seeking a copy of the final report submitted by the Special Investigation Team in the icecream parlour case would be taken up by Kerala High Court Tuesday.