ജഗതിയെ വിദഗ്ധ സംഘം പരിശോധിയ്ക്കും

തിങ്കളാഴ്ചയായിരുന്നു പരിശോധന നിശ്ചയിച്ചിരുന്നത്. ആരോഗ്യനില കുറച്ചുകൂടി മെച്ചപ്പെട്ട ശേഷം വിദഗ്ധ പരിശോധന നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചതോടെയാണ് സന്ദര്‍ശനം മാറ്റിവച്ചത്. വെന്റിലേറ്ററില്‍നിന്നും മാറ്റിയശേഷം ശരീരം മരുന്നിനോടും ഭക്ഷണത്തോടും പ്രതികരിക്കുന്നുണ്ട്. കൈ നന്നായി ചലിപ്പിക്കാന്‍ കഴിയുന്നുണ്ട്. വിളിക്കുമ്പോള്‍ കണ്ണ് തുറക്കുന്നുമുണ്ട്.
ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടെങ്കിലും ബോധം പൂര്‍ണമായി വീണ്ടുകിട്ടിയിട്ടില്ല. സംസാരിക്കുന്നതിനും പ്രശ്‌നങ്ങള്‍ ഉണ്ട്. ഇക്കാര്യമാണ്് വിദഗ്ധര്‍ പരിശോധിക്കുക. ഇവരുടെ നിര്‍ദേശമനുസരിച്ചാവും തുടര്‍ചികിത്സയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications