നോക്കുകൂലി ആവശ്യപ്പെട്ടാല്‍ കൊള്ളയ്ക്ക് കേസ്
തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയാല്‍ കൊള്ളയ്ക്ക് കേസ്സെടുക്കുമെന്ന് പോലീസ്. നോക്കുകൂലി ആവശ്യപ്പെടുന്നവരില്‍ നിന്ന് പൊതുജനങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാനും പോലീസ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഡിജിപി പുറത്തിറക്കിയ സര്‍ക്കുലറിലാണ് വിവരങ്ങള്‍ ഉള്ളത്.
നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസ്സെടുക്കണം. പിടിച്ചുപറിക്കുക, ഭീഷണിപ്പെടുത്തുക, നിയമവിരുദ്ധമായി സംഘം ചേരുക തുടങ്ങിയ വകുപ്പുകള്‍ നോക്കുകൂലിക്കാര്‍ക്കെതിരെ പ്രയോഗിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
നോക്കുകൂലി ആവശ്യപ്പെടുന്നത് പൗരാവകാശത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്.












Click it and Unblock the Notifications