കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാര്‍മെന്റ് കമ്പനികള്‍ ചൈന വിടുന്നു

Google Oneindia Malayalam News

China Garment
ബെയ്ജിങ്: വന്‍കിട ഗാര്‍മെന്റ് കമ്പനികള്‍ ചൈനയിലുള്ള യൂനിറ്റുകള്‍ അടച്ചുപൂട്ടുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ചൈനയിലെ നിര്‍മാണ ചെലവ് ക്രമാതീതമായി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണിതെന്ന് ചൈന നാഷണല്‍ ടെക്‌സ്റ്റൈല്‍ ആന്റ് അപ്പാരല്‍ കൗണ്‍സില്‍ പ്രസിഡന്റ് വാങ് ടിാന്‍കയ് അറിയിച്ചു.

കുറഞ്ഞ നിര്‍മാണചെലവിന് പ്രശസ്തമായ ചൈനയ്ക്ക് കനത്ത തിരിച്ചടി നല്‍കുന്ന നീക്കമാണിത്. ഇറ്റാലിയന്‍ കമ്പനികളാണ് ഈ മാറ്റത്തിനു തുടക്കം കുറിച്ചത്. തുര്‍ക്കി, ടൂണിഷ്യ രാജ്യങ്ങളിലേക്ക് പല കമ്പനികളും ചേക്കേറുന്നത്.

ചൈനയിലെ പണപ്പെരുപ്പനിരക്കിലുണ്ടായ വര്‍ധനവിനെ തുടര്‍ന്ന് തൊഴിലാളികളുടെ കൂലിയില്‍ 30 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്.

സര്‍ക്കാര്‍ മിനിമം കൂലിയില്‍ വരുത്തിയ മാറ്റവും തിരിച്ചടിയായി. രാജ്യത്താകെ തൊഴിലാളികളുടെ ശമ്പളത്തില്‍ 22 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

രാജ്യത്തുനിന്നു പുറത്തിറങ്ങുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ചൈനീസ് സര്‍ക്കാര്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതും കമ്പനികളുടെ തീരുമാനത്തെ സ്വാധീനിച്ചു.

English summary
Global fashion brands are shifting their manufacturing bases from China to cheaper countries due to high production cost, experts said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X