മുംബൈ: ബോളിവുഡ് സിനിമാതാരം സല്‍മാന്‍ ബിസിനസ്സിലേക്ക്. പ്രശസ്ത ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ യാത്ര ഡോട്ട് കോമിലാണ് സൂപ്പര്‍താരം പണമിറക്കിയിട്ടുള്ളത്. അമേരിക്കയിലും ഇന്ത്യയിലും വെബ്‌പോര്‍ട്ടലിന്റെ പ്രചാരണം ഇനി സല്‍മാനെ മുന്‍നിര്‍ത്തിയായിരിക്കും.
പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. യാത്രയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഷെയര്‍ഹോള്‍ഡറായാണ് യാത്രയുമായി സഹകരിക്കുന്നത്. അതുകൊണ്ട് ഈ ബന്ധത്തിന് പ്രാധാന്യം കൂടും-സല്‍മാന്‍ ഖാന്‍ അറിയിച്ചു.
സല്‍മാനും യാത്രയും തമ്മിലുള്ള പുതിയ കരാര്‍ പ്രകാരം സേവനപ്രവര്‍ത്തനങ്ങള്‍ക്കും കമ്പനി മുന്‍തൂക്കം കൊടുക്കും. പോര്‍ട്ടലിലെ ഓരോ ട്രാന്‍സാക്ഷനില്‍ നിന്നും ചെറിയൊരു തുക മാറ്റിവെച്ചാണ് ഇതിനുള്ള പണം കണ്ടെത്തുക.
Bollywood star Salman Khan has turned into a businessman - he has invested in the online travel portal Yatra.com and will also be the face of its new marketing campaign in India and the US