കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വില്‍പ്പ തുടരുന്നു, വിപണി ഇടത്തോട്ട്

Google Oneindia Malayalam News

Sensex
മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തിരിച്ചടികളെ തുടര്‍ന്ന് സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തില്‍ ക്ലോസ് ചെയ്തു. എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ ഒഴികെ ബാക്കിയെല്ലാം കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. മുംബൈ ഓഹരി സൂചിക 135.74 പോയിന്റ് താഴ്ന്ന് 17121.62ലും ദേശീയ സൂചിക 48.40 പോയിന്റ് താഴോട്ടിറങ്ങി 5194.75ലും വില്‍പ്പന അവസാനിപ്പിച്ചു.

കേരള കമ്പനികളായ മണപ്പുറവും മുത്തൂറ്റ് ഫിനാന്‍സും ചെറിയ തിരിച്ചുവരവ് നടത്തിയത് ശ്രദ്ധേയമായി. 45 ഓളം രൂപയുണ്ടായിരുന്ന മണപ്പുറം രണ്ടു ദിവസം കൊണ്ട് 30ല്‍ താഴെയെത്തിയിരുന്നു. 32.45 പോയിന്റുവരെ ഉയര്‍ന്ന മണപ്പുറം 0.75 ശതമാനം നേട്ടത്തോടെ 30.70ലാണ് വില്‍പ്പന നിര്‍ത്തിയത്. മുത്തൂറ്റ് ഫിനാന്‍സ് 2.97 ശതമാനം നേട്ടമുണ്ടാക്കി. യുനൈറ്റഡ് സ്പിരിറ്റ്‌സ് ലിമിറ്റഡ്, ഇന്ത്യ സെക്യൂരിറ്റീസ്, ടോറന്റ് കമ്പനികളും നേട്ടക്കാരുടെ മുന്‍നിരയിലെത്തി.

ഗീതാഞ്ജലി ജെംസ്, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ജെയ്പീ ഇന്‍ഫ്രാടെക്, എച്ച്ഡിഐഎല്‍, ഇന്ത്യാബുള്‍സ് റിയല്‍എസ്റ്റേറ്റ് കമ്പനികള്‍ ആറുശതമാനത്തോളം താഴോട്ടിറങ്ങി.

English summary
The Sensex closed at 17122, down 136 points from its previous close, and the Nifty shut shop at 5195, down 48 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X