കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യസുരക്ഷയ്ക്ക് ഭീഷണിയുള്ളതായി വികെ സിങ്

  • By Nisha Bose
Google Oneindia Malayalam News

VK Singh
ദില്ലി: കരസേനയില്‍ ആയുധക്ഷാമമുണ്ടെന്ന് കാണിച്ച് കരസേനാ മേധാവി വികെ സിങ് പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചു. ആയുധക്ഷാമം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും വികെ സിങ് കത്തില്‍ പറയുന്നു. മാര്‍ച്ച് 12നാണ് കരസേനാമേധാവി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.

കത്തയച്ച കാര്യം പുറത്തായതിനെ തുടര്‍ന്ന് പാര്‍ലമെന്റില്‍ പ്രതിപക്ഷം ബഹളം വച്ചു. സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ തന്നെ പ്രതികരിക്കുമെന്ന് പാര്‍ലമെന്റില്‍ ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ പ്രതിരോധ മന്ത്രി എകെ ആന്റണി അറിയിച്ചു.

ജനനതീയ്യതി വിവാദവുമായി ബന്ധപ്പെട്ട് തനിയ്‌ക്കെതിരെ കര്‍ശന നിലപാടടെടുത്ത എകെ ആന്റണിയോടുള്ള നീരസമാണ് ഇത്തരമൊരു കത്തയക്കാന്‍ സിങിനെ പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.
കരസേനയിലേയ്ക്ക് വാഹനങ്ങള്‍ വാങ്ങാനായി തനിയ്ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന് വികെ സിങ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

English summary
There was uproar in the Parliament as the opposition raised the matter of Army Chief General VK Singh's letter to Prime Minister Manmohan Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X