സ്‌ഫോടനത്തില്‍ മരിച്ചവരില്‍ മലയാളിയും

ഛത്തിസ്ഗഡിനോട് തൊട്ടടുത്ത കിടക്കുന്ന ഗഡ്ചിരോളി മേഖലയില്‍ മാവോവാദികള്‍ ഏറെ ശക്തരാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 192ാം ബറ്റാലിയനിലെ സംഘം സഞ്ചരിച്ച ബസ് ഉച്ചയ്ക്ക് ഒരു മണിയോടെ വനമേഖലയിലേക്ക് പ്രവേശിച്ചപ്പോള്‍ മാവോവാദികള്‍ സ്ഥാപിച്ച ബോംബില്‍ തട്ടിത്തകരുകയായിരുന്നു.
പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തിലെ കൊളവള്ളിയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമാണ് ഷിബു. അച്ഛന്‍ കുര്യാക്കോസ്. അമ്മ ഏലികുട്ടി. ഭാര്യ ജെയിംസ് മേരി പുല്‍പ്പള്ളി പൊലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളാണ്. രണ്ടു മാസം പ്രായമായ കുട്ടിയുണ്ട്. സഹോദരങ്ങള്‍: ഷീബ, ഷീജ.












Click it and Unblock the Notifications