മുലപ്പാലിനായി കരഞ്ഞ് കുഞ്ഞ് മരിച്ചു
ഹൈദരാബാദ്: മുലപ്പാലിനായി 50 മിനിറ്റോളം കരഞ്ഞ കുഞ്ഞ് മരിച്ചു. ആന്ധ്രപ്രദേശിലെ വിത്തല്‍റാവു നഗറില്‍ കൃഷ്ണ റെഡ്ഡി-അനിത ദമ്പതിമാരുടെ ഇളയ കുഞ്ഞ് ധനുഷ് ആണ് മരിച്ചത്.
മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടില്‍ ഒറ്റയ്ക്കാക്കിയ ശേഷം അഞ്ച് വയസ്സു പ്രായമുള്ള മൂത്ത മകനെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ പോയതായിരുന്നു കുഞ്ഞിന്റെ അമ്മ. തിരിച്ചെത്തിയപ്പോള്‍ കിടക്കയില്‍ കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
എന്നാല്‍ കുഞ്ഞിനെ അമ്മ കൊന്നുവെന്ന തരത്തിലാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. ഇത് തെറ്റാണെന്ന് പൊലീസ് പറഞ്ഞു. ഭക്ഷണം ലഭിക്കാത്തത് മൂലമാണ് കുഞ്ഞ് മരിച്ചതെന്നും പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications