തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയുടെ പരാതികളില്‍ കാര്യമുണ്‌ടെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങളെ അതീവ ഗൗരവമായി കാണുന്നു. പിള്ളയെ പോലുള്ള ഒരാള്‍ നിസ്സാര കാര്യങ്ങള്‍ ഉന്നയിക്കില്ല. ആരോപണങ്ങള്‍ പിള്ള യുഡിഎഫില്‍ അവതരിപ്പിച്ചാല്‍ അക്കാര്യം പരിഗണിക്കുമെന്നും ചെന്നിത്തല അറിയിച്ചു.
ഗണേഷിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന പിള്ളയുടെ ആവശ്യത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കെപിസിസി പ്രസിഡന്റ്.