കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമെയില്‍ ചോര്‍ത്തല്‍: പിന്നില്‍ തീവ്രവാദ ബന്ധം

  • By Nisha Bose
Google Oneindia Malayalam News

Email-hack
തിരുവനന്തപുരം: ഇമെയില്‍ ചോര്‍ത്തല്‍ സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണെ്ടന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. കേസില്‍ ഒന്നാം പ്രതിയായ ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.

ബിജു സലീമിന് ജാമ്യം അനുവദിക്കരുതെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് അഭ്യര്‍ഥിച്ചു. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നും കേസില്‍ ആറു പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്‌ടെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. കേസില്‍ വാദം കേട്ട കോടതി ബിജു സലീമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു

English summary
A sub-inspector, arrested in connection with the leak of information over an alleged attempt to hack personal emails of some Muslim leaders in Kerala, has links with extremists, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X