കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് വിജയരാഘവന്‍ അന്തരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പികെ വിജയരാഘവന്‍(70) അന്തരിച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരം യൂണിറ്റി ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു.
കടമ്പൂര്‍ സ്വദേശിയായ വിജയരാഘവന്‍ കെ സുധാകരന്‍ എംപിയുടെ അടുത്ത അനുയായിയായിയാണ്. ഡി.സി.സി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് വൈസ് പ്രസിഡന്റായിരുന്ന വിജയരാഘവന്‍ താത്കാലികമായി പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തത്.
സംഘടനാ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നു വന്ന പികെ വിജയരാഘവന്‍ പിന്നീട് ജനതാപാര്‍ട്ടിയിലും പ്രവര്‍ത്തിച്ചശേഷം കോണ്‍ഗ്രസ് ഐയിലെത്തി.












Click it and Unblock the Notifications