കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ പ്രമേയം, ശ്രീലങ്ക എംബസികള്‍ പൂട്ടുന്നു

Google Oneindia Malayalam News

Srilanka
കൊളംബോ: ഐക്യാരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അമേരിക്കയും നോര്‍വെയും കൊണ്ടു വന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത യൂറോപ്യന്‍ രാജ്യങ്ങളിലെ എംബസികള്‍ അടച്ചുപൂട്ടാന്‍ ശ്രീലങ്ക നീക്കം തുടങ്ങി.

എന്നാല്‍ ഏത് എംബസികളൊക്കെയാണ് അടച്ചുപൂട്ടുകയെന്നത് വ്യക്തമാക്കിയിട്ടില്ല. യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലെ പ്രമേയവും അടച്ചുപൂട്ടലും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് ലങ്കന്‍ വിദേശകാര്യവക്താവ് അറിയിച്ചു.

ഇന്ത്യയൊഴികെയുള്ള ഏഷ്യന്‍ രാജ്യങ്ങളെല്ലാം തന്നെ ലങ്കയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് യൂറോപ്പിലെ ചില എംബസികള്‍ അടച്ചുപൂട്ടി ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.

എല്‍ടിടിഇയ്‌ക്കെതിരേയുള്ള ഏറ്റുമുട്ടലില്‍ ലങ്കന്‍ സേന തീര്‍ത്തും മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്നും ഇതിനെ കുറിച്ച് അന്വേഷണവും കുറ്റക്കാര്‍ക്കെതിരേ നടപടിയും വേണമെന്ന് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Less than a week after the West voted against Sri Lanka at a UN human rights meet, Colombo has decided to close some of its embassies in Europe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X