കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് പരീക്ഷണത്തില്‍

Google Oneindia Malayalam News

Sensex
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തിന്റെ കണക്ക് തുടരുന്നു. കടുത്ത അഗ്നിപരീക്ഷണങ്ങള്‍ക്കുശേഷം അവസാന മിനിറ്റുകളിലെ വില്‍പ്പനയുടെ ബലത്തില്‍ സെന്‍സെക്‌സും നിഫ്റ്റിയും നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചിക 63.01 പോയിന്റ് താഴ്ന്ന് 17058.61ലും ദേശീയ സൂചിക 15.90 പോയിന്റ് താഴ്ന്ന് 5178.85ലും വില്‍പ്പന അവസാനിപ്പിച്ചു.

ഓയില്‍ ഇന്ത്യ ലിമിറ്റഡ്, ഓപ്‌റ്റോ സര്‍ക്യൂട്‌സ്, ജെഎസ്ഡബ്ല്യു ഇസ്പാറ്റ് സ്റ്റീല്‍, ഐഡിബിഐ ബാങ്ക്, സുസ്‌ലോണ്‍ എനര്‍ജി ലിമിറ്റഡ് ഓഹരികള്‍ക്കാണ് വ്യാഴാഴ്ച പ്രധാനമായും തിരിച്ചടിയേറ്റത്. ഓപ്‌റ്റോ സര്‍ക്യൂട്‌സ് 19.75 ശതമാനത്തോളം നഷ്ടമാണ് രേഖപ്പെടുത്തിയത്.

റാന്‍ബാക്‌സി ലാബ്‌സ്, അദാനി എന്റര്‍പ്രൈസസ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, അദാനി പോര്‍ട്‌സ്, ഭാരത് ഫോര്‍ജ് കമ്പനികളുടെ ഓഹരികള്‍ നാലു ശതമാനമോ അതില്‍ കൂടുതലോ മുന്നോട്ടുകയറി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ് സ്റ്റീല്‍, മണപ്പുറം ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

English summary
The Sensex closed at 17059, down 63 points from its previous close, and the Nifty shut shop at 5179, down 16 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X