കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജോനയുടെ വധശിക്ഷയ്ക്ക് സ്‌റ്റേ

Google Oneindia Malayalam News

Rajoana
ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത്‌സിങിനെ വധിച്ച കേസിലെ പ്രതി ബല്‍വന്ദ് സിങ് രജോനയെ തൂക്കി കൊല്ലുന്നതിന് കേന്ദ്രത്തിന്റെ വിലക്ക്.

ശിക്ഷ ഇളവ് ചെയ്തുകിട്ടുന്നതിന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ നേരിട്ട് രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ കണ്ട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച നടപ്പാക്കേണ്ടിയിരുന്ന വധശിക്ഷ മരവിപ്പിക്കുകയായിരുന്നു.

രജോനയ്ക്കു വേണ്ടി ദയാഹരജി നല്‍കിയിട്ടുണ്ട്. നിയമപ്രകാരമുളള നടപടികള്‍ക്കുശേഷം രാഷ്ട്രപതി ഹരജി പരിഗണിക്കും. ഈ പശ്ചാത്തലത്തിലാണ് രാഷ്ട്രപതി ഭവനില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശിക്ഷാ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്.

രജോനയുടെ വധശിക്ഷ സംസ്ഥാന രാഷ്ട്രീയത്തെ കലക്കി മറിക്കുകയാണ്. മുഖ്യഭരണകക്ഷിയായ ശിരോമണി അകാലിദള്‍ ശിക്ഷ റദ്ദാക്കണമെന്ന് വാദിക്കുമ്പോള്‍ സഖ്യകക്ഷിയായ ബിജെപി നിയമത്തെ നിയമത്തിന്റെ വഴിക്കുവിടണം എന്ന പക്ഷക്കാരാണ്. ശിക്ഷ ഇളവ് ചെയ്യണമെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളത്.

രജോനയുടെ വധശിക്ഷയ്‌ക്കെതിരേ ബുധനാഴ്ച പഞ്ചാബില്‍ ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ചാണ്ഡീഗഡ് വിചാരണ കോടതിയുടെ വിധി തുടര്‍ച്ചയായി രണ്ടു തവണ കൈപ്പറ്റാതിരുന്ന പട്യാല ജയില്‍ സൂപ്രണ്ടിന്റെ നടപടിയും വിവാദമായിരുന്നു.

English summary
Beant Singh killing: Balwant Singh Rajoana's hanging stayed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X