കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ക്ക് വിലക്ക്

Google Oneindia Malayalam News

Mamata
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ജനാധിപത്യവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുന്നു. സംസ്ഥാനത്തെ ലൈബ്രറികള്‍ക്ക് വാങ്ങാവുന്ന എട്ടു പത്രങ്ങളുടെ പേരുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്.

ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ടെലിഗ്രാഫ്, സ്റ്റേറ്റ്‌സ്മാന്‍ എന്നീ പത്രങ്ങള്‍ക്കൊപ്പം പ്രശസ്ത ബംഗാളി പത്രമായ ആനന്ദ ബസാര്‍ പത്രിക, സിപിഎം മുഖപത്രമായ ഗണശക്തി എന്നിവയെയും വിലക്കിയിട്ടുണ്ട്. ഉത്തരവിനെതിരേ സഖ്യകക്ഷിയായ കോണ്‍ഗ്രസ് തന്നെയാണ് ആദ്യം രംഗത്തെത്തിയത്.
സിപിഎം നേതാവായ സീതാറാം യെച്ചൂരിയെ പോലുള്ളവര്‍ കടുത്ത ഭാഷയിലാണ് ഈ ഉത്തരവിനെതിരേ പ്രതികരിച്ചത്. ഇത് സെന്‍സര്‍ഷിപ്പിനേക്കാളും ഭീകരമായ ഫാസിസമാണ്.

പ്രശനം വിവാദമായതോടെ മുഖംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. ലിസ്റ്റിലുള്ള ചില നേപ്പാളി, ഉറുദു പത്രങ്ങള്‍ക്കു പകരം ഇംഗ്ലീഷ് പത്രങ്ങളെ ഉള്‍കൊള്ളിക്കാനാണ് പരിപാടി. പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.

English summary
West Bengal Chief Minister seems to be all set to root out democracy from the state. Mamata Banerjee issued a notice on Tuesday, Mar 28 saying that the state and statewide libraries can purchase only eight newspapers whose names have been enlisted in the circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X