കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്ത് ചോര്‍ത്തിയത് താനല്ലെന്ന് സിങ്

  • By Nisha Bose
Google Oneindia Malayalam News

VK Singh
ദില്ലി: കരസേനയില്‍ ആയുധക്ഷാമമുണ്ടെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് അയച്ച കത്ത് ചോര്‍ന്നതിന് പിന്നില്‍ താനല്ലെന്ന് കരസേനാ മേധാവി ജനറല്‍ വികെ സിങ്. ബുധനാഴ്ചയാണ് കരസേനാ മേധാവി പ്രധാനമന്ത്രിയ്ക്ക് അയച്ച് കത്ത് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടിയത്.

കത്തു ചോര്‍ന്നത് വിവാദമായതിനെ തുടര്‍ന്ന് സൈനികമേധാവിയെ പുറത്താക്കണമെന്ന് സമാജ്‌വാദി പാര്‍ട്ടിയും ആര്‍ജെഡിയും ബിജു ജനതാദളും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.

കത്ത് ചോര്‍ന്നതില്‍ തനിയ്ക്ക് യാതൊരു പങ്കുമില്ലെന്നും സംഭവത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും സിങ് ആവശ്യപ്പെട്ടു. കത്ത് ചോര്‍ന്നത് രാജ്യദ്രോഹമായി കണക്കാക്കണം.

തന്റെ പദവിയെ കരിതേച്ചു കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും ഇമെയില്‍ വഴി പുറത്തു വിട്ട പ്രസ്താവനയില്‍ അദ്ദേഹം ആരോപിച്ചു.

English summary
Army Chief VK Singh on Thursday issued a statement to clarify that he had nothing to do with the contents of his letter to the Prime Minister Manmohan Singh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X