രസീത് ചോദിച്ചവരെ ടിടിഇ ഇറക്കിവിട്ടു
പാലക്കാട്: രസീതു ചോദിച്ചതിന്റെ പേരില്‍ സ്ത്രീകളടക്കമുള്ള കുടുംബത്തെ ടിടിഇ ഇറക്കി വിട്ടതായി പരാതി. മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റിയില്‍ എസി കമ്പാര്‍ട്ടുമെന്റില്‍ മാര്‍ച്ച് 26നായിരുന്നു സംഭവം.
തലശേരിയില്‍നിന്നു പാലക്കാട്ടേക്കു യാത്ര ചെയ്യുകയായിരുന്നു ഇവര്‍. തലശ്ശേരിയില്‍ നിന്നു ടിക്കറ്റെടുത്ത് യാത്ര തുടങ്ങിയ കുടുംബം ടിടിഇയുടെ അനുമതിയോടെ എസി കമ്പാര്‍്ട്ടുമെന്റില്‍ യാത്ര ചെയ്യാനായി 700 രൂപ നല്‍കി. ഈ പണമടച്ചതിന്റെ രസീത് ചോദിച്ചപ്പോള്‍ ടിടിഇ അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
എസി കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഇയാള്‍ കുടുംബത്തെ പരിഹസിക്കുകയും ഇറക്കി വിടുകയുമായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് ഇവര്‍ക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ തന്നെ യാത്ര ചെയ്യേണ്ടി വന്നു. പാലക്കാട് എത്തിയ ഉടനെ ഇവര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്കു പരാതി നല്‍കി. ടിടിഇക്കെതിരെ നടപടിയെടുക്കുമെന്ന് മാനേജര്‍ ഉറപ്പു നല്‍കിയതായി ഇവര്‍ അറിയിച്ചു.












Click it and Unblock the Notifications