ശിശുക്ഷേമസമിതിയില്‍ പെണ്‍കുഞ്ഞ് മരിച്ചനിലയില്‍
തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതി കേന്ദ്രത്തില്‍ പെണ്‍കുഞ്ഞിനെ മരിച്ച നിലയില്‍ കണ്‌ടെത്തി. ഒന്നരവയസുകാരിയായ അനന്യയാണ് മരിച്ചത്.
ബക്കറ്റിലെ വെള്ളത്തില്‍ വീണാണ് കുട്ടി മരിച്ചതെന്നാണ് ജീവനക്കാര്‍ പറയുന്നത്. എന്നാല്‍ ജീവനക്കാരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് മ്യൂസിയം പോലീസ് ഇവരില്‍ നിന്നും വിശദമായ മൊഴിയെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. അനന്യ പുറത്തു വെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ വീണുവെന്നാണ് ഒരു ജീവനക്കാരന്‍ മൊഴി നല്‍കിയത്. എന്നാല്‍ കുഞ്ഞ് പിറകേ ബാത്ത്‌റൂമിലെ ബക്കറ്റില്‍ വീഴുകയായിരുന്നുവെന്ന് മറ്റൊരു ജീവനക്കാരന്‍ പറയുന്നു.
അതേസമയം ജീവനക്കാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ മരണത്തിനിടയാക്കിയതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച ജില്ലാകളക്ടര്‍ അറിയിച്ചു.












Click it and Unblock the Notifications