പിഎസ്‌സി വണ്‍ടൈം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഓണ്‍ലൈന്‍ വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രകാരം ആദ്യ വിജ്ഞാപനമായി ഫയര്‍മെന്‍ ട്രെയിനി നോട്ടിഫിക്കേഷന്‍ മുഖ്യമന്ത്രി പി.എസ്.സി. വെബ്‌സൈറ്റിലേക്ക് അപ്ലോഡ് ചെയ്തു.
വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം എല്ലാ റാങ്ക് ലിസ്‌റുകളും പ്രസിദ്ധീകരിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായി വണ്‍ ടൈം രജിസ്‌ട്രേഷന്‍ നടപ്പിലാക്കുന്നത്.
ഉദ്യോഗാര്‍ത്ഥിക്ക് ഇനി ലോകത്തില്‍ എവിടെയിരുന്നും തന്റെ യോഗ്യതകള്‍ ഓണ്‍ലൈനായി രജിസ്‌റര്‍ ചെയ്ത് പി.എസ്.സിയുടെ ഏതെങ്കിലും ഓഫീസില്‍ അസ്സല്‍ രേഖകള്‍ ഹാജരാക്കി പരിശോധനാ സാക്ഷ്യപത്രം നേടാം. അതോടെ ഈ ഉദ്യോഗാര്‍ത്ഥി തനിക്ക് അര്‍ഹമായ എല്ലാ വിജ്ഞാപനങ്ങള്‍ക്കുമുള്ള സ്ഥിരം അപേക്ഷകനാകുന്നു.
പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.മുരളീധരന്‍ എം.എല്‍.എ, പി.എസ്.സി അംഗം കെ.എന്‍.മോഹനന്‍ നമ്പ്യാര്‍, സെക്രട്ടറി പി.സി.ബിനോയ്, പരീക്ഷാ കണ്‍ട്രോളര്‍ മുഹമ്മദലി വാലഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഓണ്‍ലൈന്‍ വണ്‍ടൈം രജിസ്‌ട്രേഷന്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1 150 പിക്‌സല്‍ വീതിയും 200 പിക്‌സല്‍ ഉയരവുമുള്ള ഡിജിറ്റല്‍ ചിത്രം വേണം. ഇതിന്റെ പരമാവധി സൈസ് 30 കെബിയായിരിക്കണം.
2 നല്ല ഗുണമേന്മയുള്ള വൈറ്റ് പേപ്പറില്‍ ഒപ്പിട്ട് അത് സ്‌കാന്‍ ചെയ്ത് ഡിജിറ്റല്‍ രൂപത്തിലാക്കണം. ഈ സ്‌കാന്‍ ചെയ്ത ഇമേജിന് പരമാവധി 150 പിക്‌സല്‍ വീതിയും 100 പിക്‌സല്‍ ഉയരവും പാടുള്ളൂ. പരമാവധി ഫയല്‍സൈസ് 30 കെബിയായിരിക്കണം.
3 ഇലക്ഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ് രജിസ്‌ട്രേഷന്‍ സമയത്ത് കൈവശം വേണം.












Click it and Unblock the Notifications