മന്ത്രിയെ പിന്‍വലിച്ചുവെന്ന് പിള്ള

എന്നാല്‍ ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമറിയിക്കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായില്ല.
ചര്‍ച്ചയിലൂടെ ഇരുവര്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിക്കാമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ് നേതാക്കള്‍. ഗേണേഷിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആക്ഷേപങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെന്നാണ് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ അറിയിച്ചത്.
പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ തങ്ങള്‍ക്കും വേണ്ട എന്ന മുന്‍നിലപാടില്‍ നിന്ന് പിന്നോട്ടു പോവാന്‍ ബാലകൃഷ്ണപിള്ളയും പാര്‍ട്ടിയും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇരുവര്‍ക്കുമിടയില്‍ ഒരു ഒത്തുതീര്‍പ്പിനുള്ള സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications