അഞ്ചാം മന്ത്രി: ലീഗ് അയയുന്നു

ചര്‍ച്ചകള്‍ കഴിയുന്നതു വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതേസമയം അഞ്ചാം മന്ത്രിയെ ചൊല്ലിയുള്ള കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രമേശ് ചെന്നിത്തലയും പിപി തങ്കച്ചനും താനും പറയുന്നത് ഒരേ കാര്യം തന്നെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം മനസ്സിലാക്കാതെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു












Click it and Unblock the Notifications