കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചാം മന്ത്രി: ലീഗ് അയയുന്നു

  • By Nisha Bose
Google Oneindia Malayalam News

Muslim League
കോഴിക്കോട്: അഞ്ചാം മന്ത്രിസ്ഥാത്തിന് വേണ്ടി കാത്തിരിയ്ക്കാന്‍ തയ്യാറാണെന്ന് മുസ്ലീം ലീഗ്. അഞ്ചാം മന്ത്രിയെ വേണമെന്ന തങ്ങളുടെ ആവശ്യം യുഡിഎഫില്‍ ഉന്നയിച്ചിട്ടുണ്ട്. വിഷയം കെപിസിസിയും ഹൈക്കമാന്‍ഡും ചര്‍ച്ച ചെയ്യുമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.

ചര്‍ച്ചകള്‍ കഴിയുന്നതു വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറാണ്. അതേസമയം അഞ്ചാം മന്ത്രിയെ ചൊല്ലിയുള്ള കാര്യങ്ങള്‍ പറഞ്ഞ് പ്രശ്‌നങ്ങള്‍ വഷളാക്കാന്‍ തനിക്ക് ഉദ്ദേശമില്ലെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രമേശ് ചെന്നിത്തലയും പിപി തങ്കച്ചനും താനും പറയുന്നത് ഒരേ കാര്യം തന്നെയാണ്. എന്നാല്‍ മാധ്യമങ്ങള്‍ ഇക്കാര്യം മനസ്സിലാക്കാതെ പ്രസ്താവനകള്‍ വളച്ചൊടിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അതേസമയം ലീഗിന്റെ അഞ്ചാം മന്ത്രി അനൂപ് ജേക്കബിനൊപ്പം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാണക്കാട് തങ്ങള്‍ പറഞ്ഞു

English summary
Trouble is brewing in Kerala's ruling Congress-led United Democratic Front (UDF) alliance, barely a week after its outstanding win in the Piravom assembly bypoll.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X