അനൂപിനൊപ്പം അഞ്ചാം മന്ത്രിയും: ലീഗ്

അഞ്ചാം മന്ത്രിയെന്ന ആവശ്യം ലീഗ് യുഡിഎഫ് യോഗത്തില്‍ ഉന്നയിച്ചു. ഇതിനെ ആരും എതിര്‍ത്തില്ല. ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കണമെന്ന സാങ്കേതികത്വം മാത്രമേ ബാക്കിയുള്ളൂ. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനത്തെ സംബന്ധിച്ച് ഒരു സംശയവും വേണ്‌ടെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അഞ്ചാം മന്ത്രിയെന്ന ആവശ്യം യുഡിഎഫ് യോഗത്തില്‍ ശക്തമായി ഉന്നയിച്ച ലീഗ് വിഷയത്തില്‍ തങ്ങള്‍ക്ക് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് കനത്ത സമ്മര്‍ദ്ദമുണ്ടെന്നും അറിയിച്ചു.
ലീഗ് എല്ലാ കാര്യത്തിലും യുഡിഎഫുമായി സഹകരിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ അഞ്ചാം മന്ത്രിയെന്ന ആവശ്യത്തോട് സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയം ഹൈക്കമാന്‍ഡിനെ അറിയിക്കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.












Click it and Unblock the Notifications