മന്ത്രിസ്ഥാനം ഒഴിയേണ്ട കാര്യമില്ല:ഗണേഷ്‌കുമാര്‍

മന്ത്രിയെ പിന്‍വലിച്ചതായി ബുധനാഴ്ച നടന്ന യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള അറിയിച്ചിരുന്നു. ഇതിന് പുറമേ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത പിള്ള ഗണേഷിനെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു.
ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍. ഗണേഷിനെ എംഎല്‍എ ആക്കിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി പോയെന്ന ബാലകൃഷ്ണ പിള്ളയുടെ പരാമര്‍ശത്തോട് അതിന് മറുപടി പറയേണ്ടത് പത്തനാപുരത്തെ ജനങ്ങളാണെന്നായിരുന്നു ഗണേഷിന്റെ പ്രതികരണം.
മന്ത്രി സ്ഥാനത്തു നിന്ന് ഗണേഷിനെ നീക്കണമെന്ന ആവശ്യം പിള്ള യുഡിഎഫ് നേതൃത്വത്തെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനം പറയാന്‍ അവര്‍ തയ്യാറായിട്ടില്ല.












Click it and Unblock the Notifications