കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍ വിഷയത്തില്‍ ഇന്ത്യക്ക് വിലക്കുണ്ടാവില്ല

Google Oneindia Malayalam News

Oil Rig
ന്യൂയോര്‍ക്ക്: ഇറാനോട് നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്ന ഇന്ത്യക്കെതിരേ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉപരോധമേര്‍പ്പെടുത്താന്‍ സാധ്യത കുറവാണെന്ന് റിപ്പോര്‍ട്ട്.

ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താനുള്ള സമയപരിധിയായ ജൂണിനുശേഷവും ഇന്ത്യയുടെ ഇറക്കുമതിയുടെ അളവ് കുറയുന്നില്ലെങ്കില്‍ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തുമെന്ന് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യയും ചൈനയും ദക്ഷിണകൊറിയയുമാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത് ഇതിനു തടയിടാന്‍ ശ്രമിക്കുന്നത് വന്‍ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നത്.

കാരണം ഇന്ത്യക്കും ചൈനയ്ക്കും ക്രൂഡ് ഓയില്‍ എന്നത് ആവശ്യമല്ല, അത്യാവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ മറ്റൊരു രാജ്യത്തിനും ഇറാന്‍ നല്‍കുന്നതുപോലെ എണ്ണ നല്‍കാന്‍ സാധിക്കില്ല. അന്താരാഷ്ട്ര നിയമങ്ങളെ മാനിച്ചുകൊണ്ടു തന്നെ ഇന്ത്യ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നാണ് മന്ത്രി ജയ്പാല്‍ റെഡ്ഡി പ്രഖ്യാപിച്ചിരുന്നത്.

രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളോട് ഇറക്കുമതിയില്‍ 20 ശതമാനത്തോളം കുറവുവരുത്താന്‍ സര്‍ക്കാര്‍ അനൗദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കണക്കില്‍ ചെറിയൊരു കുറവ് വരുത്തി അമേരിക്കയുടെ മുഖം രക്ഷിക്കുകയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ ലക്ഷ്യം.

ഇറക്കുമതി ചെയ്യുന്നതിന്റെ അളവ് കുറയ്ക്കുകയാണെങ്കില്‍ ഇന്ത്യക്കും ചൈനയ്ക്കും ദക്ഷിണകൊറിയയ്ക്കും എതിരേ നടപടിയെടുക്കില്ലെന്നാണ് അമേരിക്കയുടെ ഔദ്യോഗിക വിശദീകരണം. പക്ഷേ, ഈ രാജ്യങ്ങള്‍ക്കൊന്നും തന്നെ അളവ് കുറയ്ക്കാനോ ഇറാനില്‍ നിന്നുള്ള ഇറക്കുമതി അവസാനിപ്പിക്കാനോ പറ്റില്ല എന്നതാണ് യാഥാര്‍ഥ്യം.

English summary
India may face US heat, but not sanctions on Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X