• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മദ്യലഹരിയില്‍ മൊഴിചൊല്ലിയാലും അംഗീകരിക്കും

  • By Nisha Bose

ലഖ്‌നൗ: മദ്യലഹരിയില്‍ മൊബൈല്‍ ഫോണിലൂടെ മൊഴി ചൊല്ലിയാലും അംഗീകരിക്കാം. ഉത്തര്‍പ്രദേശിലെ സഹരണ്‍പുര്‍ ആസ്ഥാനമായ ദാറുല്‍ ഉലും ഇസ്ലാമിക സര്‍വ്വകലാശാലയുടെ ഫത്വ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.

കത്തിലൂടെ ഒരാള്‍ ചോദിച്ച സംശയത്തിന് മറുപടി പറയവേയാണ് ഫത്വ വകുപ്പ് ഇക്കാര്യം അറിയിച്ചത്.

സ്വന്തം സഹോദരിയെ ഭര്‍ത്താവ് മദ്യലഹരിയില്‍ ഫോണിലൂടെ മൊഴി ചൊല്ലിയെന്നും എന്നാല്‍ ലഹരി മാറിയപ്പോള്‍ സഹോദരി ഭര്‍ത്താവിന് മനം മാറ്റമുണ്ടായെന്നും കത്തില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ എന്തുചെയ്യുമെന്നുമായിരുന്നു കത്തില്‍ ചോദ്യം.

മൂന്നു വട്ടം തലാക്ക് ചൊല്ലിക്കഴിഞ്ഞതിനാല്‍ ഇനി ഭാര്യാഭര്‍തൃ ബന്ധം അരുതെന്നായിരുന്നു ഇയാള്‍ക്ക് മറുപടി ലഭിച്ചത്. ഇദ്ദകാലയളവ്( മൊഴി ചൊല്ലിയ ശേഷം മുസ്ലീം സ്ത്രീ പരപുരുഷന്‍മാരെ കാണാതെ കഴിയുന്ന കാലയളവ്) കഴിഞ്ഞ ശേഷം വീണ്ടുമൊരാളെ വിവാഹം ചെയ്യുകയും അയാള്‍ മൊഴി ചൊല്ലി വീണ്ടും ഇദ്ദകാലയളവ് കഴിഞ്ഞാലെ ആദ്യ ഭര്‍ത്താവുമായി പുനര്‍വിവാഹം നടത്താനാവൂ എന്നും കത്തിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

English summary

 The Darul Uloom, Deoband, has delivered yet another religious edict that underscores its deep-rooted bias against women.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more