കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഹസ്യകത്ത് വിവാദം ഐബി അന്വേഷിക്കും

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംങിന് കരസേനാ മേധാവി വികെ സിംങ് അയച്ച കത്ത് ചോര്‍ന്ന സംഭവം കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐബി) അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി അറിയിച്ചു.

കരസേനാമേധാവി പ്രധാനമന്ത്രിക്കയച്ച കത്ത് അതീവ രഹസ്യ സ്വഭാവമുള്ളതാണ്. അത് ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും പ്രതിരോധ മന്ത്രി അറിയിച്ചു. കരസേനാധിപന്‍ അടക്കം മൂന്നു സായുധ സേനാമേധാവികളിലും സര്‍ക്കാരിനു വിശ്വാസമുണെ്ടന്നും ആന്റണി പറഞ്ഞു.

അതേസമയം കത്ത് ചോര്‍ന്ന സംഭവത്തില്‍ തനിയ്ക്കു യാതൊരു പങ്കുമില്ലെന്ന് കരസേനാമേധാവി വ്യക്തമാക്കി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ കത്തു ചോര്‍ന്നതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിഞ്ഞുമാറാന്‍ സിങിന് കഴിയില്ലെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍.

English summary
Whoever leaked the letter is anti-national. It will only help enemies,” Antony said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X