Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ പൊള്ളലേറ്റ മലയാളിവിദ്യാര്‍ഥി മരിച്ചു

Bangalore
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ പൊള്ളലേറ്റു ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി വിദ്യാര്‍ഥി അജ്മല്‍(19) മരിച്ചു. വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ബാംഗ്ലൂര്‍ വിദ്യാനഗര്‍ ഷാഷിബ് എന്‍ജിനിയറിംഗ് കോളജിലെ ഒന്നാംവര്‍ഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായിരുന്നു കണ്ണൂര്‍ സ്വദേശിയായ അജ്മല്‍.

മാര്‍ച്ച് 22 ന് രാത്രി ഒമ്പതരയോടെയാണ് അജ്മലിന് പൊള്ളലേറ്റത്. ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിയ്ക്കാന്‍ കയറിയതായിരുന്നു അജ്മല്‍.
അജ്മല്‍ കയറുന്നതിന് മുന്‍പ് കുളിമുറിയില്‍ ആരോ ടിന്നര്‍ ഒഴിക്കുകയും വിദ്യാര്‍ഥി കയറിക്കഴിഞ്ഞപ്പോള്‍ തീപ്പെട്ടിക്കൊള്ളിയുരച്ചിടുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്. അജ്മലിന്റെ മൊഴിയില്‍ നിന്ന് ഇതാണ് മനസ്സിലാക്കാനായതെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അജ്മലിനെ റാഗിങ്ങിന്റെ പേരില്‍ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇവരുടെ ഭീഷണിക്കു വഴങ്ങി അജ്മല്‍ വീട്ടില്‍ നിന്ന് ഉമ്മയുടെ നാലരപ്പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു കൊണ്ടു പോയി ഇവര്‍ക്കു നല്‍കിയിരുന്നു. ഇത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ബാംഗ്ലൂരിലുള്ള വിദ്യാര്‍ഥിയുടെ ബന്ധുവിന് സീനിയര്‍ വിദ്യാര്‍ഥികള്‍ മാല മടക്കിനല്‍കിയിരുന്നു.

അജ്മലിന്റെ എടിഎം കാര്‍ഡുപയോഗിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ പണമെടുത്തിരുന്നതായും ആരോപണമുണ്ട്. എന്നാല്‍ റാഗിങ് മൂലമാണ് വിദ്യാര്‍ഥിക്ക് പൊള്ളലേറ്റതെന്ന ആരോപണം അധികൃതര്‍ നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+