ഇന്ത്യക്കാരനെ 1.34കോടിയ്ക്ക് ഫേസ്‍ബുക്ക് റാഞ്ചി

എംഎന്‍എന്‍ഐടിയിലെ വിദ്യാര്‍ഥിയ്ക്ക് ഫേസ്‍ബുക്ക് ഒരു വമ്പന്‍ ഓഫര്‍ മുന്നോട്ടു വച്ചിരിക്കുകയാണ്. അതുമറ്റൊന്നുമല്ല വര്‍ഷം 1.34 കോടി രൂപ ശമ്പളം ലഭിക്കുന്ന ഒരു ജോലി തന്നെ. സാധാരണ ഗതിയില്‍ സ്ഥാപനത്തിലെ വിദ്യാര്‍ഥികളെ തേടി 19-20 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലികളാണ് എത്താറുള്ളത്.
എന്നാല്‍ ഇക്കുറി ഫേസ്‍ബുക്ക് ഓഫര്‍ ചെയ്ത ശമ്പളം സ്ഥാപനത്തിന്റെ ചരിത്രത്തിലെ റെക്കോര്‍ഡാണ്. ഫോണിലൂടെ നടത്തിയ ഒമ്പത് റൗണ്ട് ഇന്റര്‍വ്യൂവിന് ശേഷമാണ് വിദ്യാര്‍ഥിയെ ഫേസ്‍ബുക്ക് തിരഞ്ഞെടുത്തത്.
ജോലി ലഭിച്ച ആളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ സ്ഥാപനാധികൃതര്‍ തയ്യാറായിട്ടില്ല. ജൂണില്‍ അവസാനവര്‍ഷ പരീക്ഷ കഴിയുന്നതോടെ വിദ്യാര്‍ഥി ഫേസ്‍ബുക്കില്‍ ജോലിയ്ക്കു കയറുമെന്ന് എംഎന്‍എന്‍ഐടി ഡയറക്ടര്‍ പി ചക്രബര്‍ത്തി അറിയിച്ചു.












Click it and Unblock the Notifications