മദ്യപിച്ച യുവാവ് എസ്‌ഐയെ വെടിവെച്ചു
കാണ്‍പൂര്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പോലീസിന്റെ പിടിയിലായ യുവാവ് സ്റ്റേഷനില്‍ വച്ച് എസ്‌ഐയുടെ സര്‍വീസ് റിവോള്‍വര്‍ തട്ടിയെടുത്ത് എസ്‌ഐയെയും കോണ്‍സ്റ്റബിളിനെയും വെടിവെച്ച് പരിക്കേല്‍പിച്ചു.
കാണ്‍പൂരില്‍ നൗബാസ്ത പോലീസ് സ്റ്റേഷനില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. പരിക്കേറ്റ എസ്‌ഐയേയും കോണ്‍സ്റ്റബിളിനേയും സമീപത്തുള്ള റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയ്ക്ക് രണ്ട് വെടിയേറ്റ എസ്‌ഐ ദേവേന്ദ്രസിംങിന്റെ നില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ കോണ്‍സ്റ്റബിള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസ് അറിയിച്ചു.
യുവാവിന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അര്‍ദ്ധരാത്രിയോടെയാണ് ഇയാളെ സ്റ്റേഷനിലെത്തിച്ചത്. എസ്‌ഐയെ വെടിവച്ച് രക്ഷപെടാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനിടയിലാണ് കോണ്‍സ്റ്റബിളിന് നേര്‍ക്കും ഇയാള്‍ വെടിയുതിര്‍ത്തത്.












Click it and Unblock the Notifications