അലിയുടെ സത്യപ്രതിജ്ഞ വൈകും

ബുധനാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ ലീഗിന്റെ അഞ്ചാം മന്ത്രി പദവി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട ലീഗ് നേതാക്കള്‍ തങ്ങളുടെ ആവശ്യം യുഡിഎഫിന് മനസ്സിലായിട്ടുണ്ടെന്നും അനൂപിനൊപ്പം തന്നെ അഞ്ചാം മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുമെന്നും അറിയിച്ചു.
എന്നാല്‍ ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കുന്നത് അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമായിരിക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത്.
അഞ്ചാം മന്ത്രിയെന്ന ആവശ്യം കെപിസിസിയും ഹൈക്കമാന്‍ഡും ചര്‍ച്ച ചെയ്യുമെന്നും അതിന് ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂ എന്നുമാണ് യുഡിഎഫ് നേതൃത്വം അറിയിച്ചത്. ചര്‍ച്ച കഴിയുന്നതു വരെ കാത്തിരിക്കാന്‍ ലീഗ് തയ്യാറാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ അഞ്ചാം മന്ത്രിയുടെ സത്യപ്രതിജ്ഞാ തീയ്യതി പ്രഖ്യാപിച്ച് വിവാദത്തിനില്ലെന്നാണ് കുഞ്ഞാലിക്കുട്ടി വെള്ളിയാഴ്ച പറഞ്ഞത്. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്. അനൂപിനൊപ്പം തന്നെ അഞ്ചാം മന്ത്രിയും വേണമെന്ന ആവശ്യത്തില്‍ നിന്ന് ലീഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരിക്കുകയാണ്.
ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദുമൊത്ത് ഹൈദരലി ശിഹാബ് തങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി യുഡിഎഫ് യോഗത്തിന്റെ വിശദാംശങ്ങള്‍ സംസ്ഥാന അധ്യക്ഷനെ അറിയിച്ചു












Click it and Unblock the Notifications