ഫ്ലഷ് ചെയ്യാനായി സ്ത്രീ ചെലവഴിച്ചത് 98ടണ്‍ വെള്ളം
ബെയ്ജിങ്: ആദ്യമായി നഗരത്തിലെത്തുന്നവര്‍ക്ക് പല അബദ്ധങ്ങളും പറ്റും. എന്നാലും ചൈനയിലെ ഒരു സ്ത്രീയ്ക്ക് പിണഞ്ഞ അമളി അല്പം കടന്നുപോയി.
ദാലിയാന്‍ പട്ടണത്തിലുള്ള തന്റെ മകന്റെ വീട്ടില്‍ എത്തിയതായിരുന്നു ഗ്രാമവാസിയായ സോങ് എന്ന 68കാരി. അവിടെ വച്ചാണ് ഫ്ലഷ് ചെയ്യുന്ന തരത്തിലുള്ള ടോയ്‌ലറ്റ് സോങ് കണ്ടത്. കൗതുകം തോന്നിയ സോങ് ഓരോ അഞ്ചു മിനിറ്റിലും ടോയ്‌ലറ്റിലെത്തി വെറുതെ ഫ്ലഷ് ചെയ്ത് കളിച്ചു കൊണ്ടിരുന്നു.
വെള്ളം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് ഒഴുകുകയാണെന്നും അതിനാല്‍ ഇത് പണച്ചെലവില്ലാത്ത കാര്യമാണെന്നുമായിരുന്നു സോങിന്റെ വിചാരം. എന്തായാലും സോങിന്റെ വെള്ളമൊഴുക്കി കളിയുടെ വില ശരിക്കും അറിഞ്ഞത് മകനാണ്. രണ്ടു മാസത്തിനിടെ 98ടണ്‍ വെള്ളമാണ് അമ്മ കളിച്ചു കളഞ്ഞതെന്നറിഞ്ഞ മകന്‍ ശരിക്കും ഞെട്ടിപ്പോയി.












Click it and Unblock the Notifications