കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോപ്പിന് പണിയെന്താണ്? കാസ്‌ട്രോയ്ക്ക് സംശയം

  • By Shabnam Aarif
Google Oneindia Malayalam News

Castro and Pope
ഹവാന: കമ്മ്യൂണിസ്റ്റ് ക്യൂബ സന്ദര്‍ശിച്ച പോപ് ബെനഡിക്റ്റ് പതിനാറാമന്‍ മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയുമായി കൂടിക്കാഴ്ച നടത്തി. ഹവാനയിലെ വത്തിക്കാന്‍ എംബസിയില്‍ നടന്ന കൂടിക്കാഴ്ച 30 മിനിട്ടു നീണ്ടു നിന്നു.

'പോപ്പിന്റെ ധര്‍മ്മമെന്താണ്' 85 വയസ്സുകാരനായ ഫിഡല്‍ 84കാരനായ പോപിനോട് ചോദിച്ചു. പോപ് തന്റെ കടമകളെ കുറിച്ചും, വിദേശരാജ്യങ്ങളില്‍ നടത്തുന്ന സന്ദര്‍ശനങ്ങളെ കുറിച്ചും എല്ലാം വിശദീകരിക്കുകയും ചെയ്തു.

പള്ളിയിലെ പ്രാര്‍ത്ഥനാക്രമങ്ങളെ കുറിച്ചും അറിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച ഫിഡല്‍ അവയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഒരു പുസ്്തകം അയക്കാനും പോപ്പിനോട് അഭ്യര്‍ത്ഥിക്കുകയുണ്ടായി.

പുസ്തകം അയക്കാമെന്നു ഏറ്റ പോപ്പ്, ഏതു പുസ്തകമാണ് അയക്കേണ്ടതെന്ന് ആലോചിക്കണം എന്നും പറഞ്ഞു.

14 വര്‍ഷം മുന്‍പ് ക്യൂബ സന്ദര്‍ശിച്ച ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ താമസിച്ച അതേ മുറിയിലാണ് ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പാപ്പയും താമസിച്ചത്.

പോപ്പിന്റെ മൂന്നു ദിവസത്തെ ക്യൂബന്‍ സന്ദര്‍ശനത്തിന്റെ അവസാന പരിപാടികളിലൊന്നായിരുന്നു ഫിഡലുമായുള്ള കൂടിക്കാഴ്ച.

ശാരീരിക അസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്ന ഫിഡല്‍ കനത്ത സുരക്ഷാ സംവിധാനത്തോടെയാണ് പോപ്പിനെ കാണാനെത്തിയത്. രണ്ടു അനുചരന്‍മാരുടെ സഹായത്തോടെയാണ് ഫിഡല്‍ നടന്നത്.

English summary
Pope Benedict and Cuban revolutionary leader Fidel Castro, both octogenarians, joked about their age in a brief meeting on Wednesday and then Castro popped the question: so what do you do.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X