കൂടംകുളം: മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് വേണം

കൂടംകുളത്തെ രണ്ട് യൂണിറ്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്നാണ് ജയലളിതയുടെ ആവശ്യം.
ഈ 2000 മെഗാവാട്ട് വൈദ്യുതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇത്തരത്തില്‍ വീതം വയ്ക്കുമ്പോള്‍ 975 മെഗാവാട്ടും തമിഴ്‌നാടിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതു പോരെന്നാണ് ഇപ്പോള്‍ ജയലളിത പറയുന്നത്.
കൂടംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീതം വയ്ക്കുമ്പോള്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 175 മെഗാവാട്ട് ആണ്. എന്നാല്‍ മുഴുവന്‍ വൈദ്യുതിയും വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാവും.












Click it and Unblock the Notifications