കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടംകുളം: മുഴുവന്‍ വൈദ്യുതിയും തമിഴ്‌നാടിന് വേണം

  • By Nisha Bose
Google Oneindia Malayalam News

Jayalalithaa
ചെന്നൈ: കൂടംകുളം ആണവനിലയത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി മുഴുവനും തമിഴ്‌നാടിന് വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് കത്തയച്ചു.

കൂടംകുളത്തെ രണ്ട് യൂണിറ്റുകളില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന 2000 മെഗാവാട്ട് വൈദ്യുതിയും തമിഴ്‌നാടിന് വേണമെന്നാണ് ജയലളിതയുടെ ആവശ്യം.

ഈ 2000 മെഗാവാട്ട് വൈദ്യുതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചുനല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇത്തരത്തില്‍ വീതം വയ്ക്കുമ്പോള്‍ 975 മെഗാവാട്ടും തമിഴ്‌നാടിന് ലഭിക്കുമായിരുന്നു. എന്നാല്‍ ഇതു പോരെന്നാണ് ഇപ്പോള്‍ ജയലളിത പറയുന്നത്.

കൂടംകുളത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി വീതം വയ്ക്കുമ്പോള്‍ കേരളത്തിന് ലഭിക്കേണ്ടിയിരുന്നത് 175 മെഗാവാട്ട് ആണ്. എന്നാല്‍ മുഴുവന്‍ വൈദ്യുതിയും വേണമെന്ന തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചാല്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വെറുതെയാവും.

English summary
Tamil Nadu Chief Minister J Jayalalithaa has written to Prime Minister Manmohan Singh today, demanding the power generated by the Kudankulam plant be given only to her state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X